കൊച്ചി: ഒരേ വസ്തുതകള്‍ അടിസ്ഥാനമാക്കി തനിക്കെതിരെ ഇഡി തുടരെത്തുടരെ കേസെടുക്കുകയാണെന്നും ലൈഫ് മിഷന് കോഴക്കേസില്‍ തന്നെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ശിവശങ്കര്‍ ഈ വാദം ഉന്നയിച്ചത്. ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി 27 ലേക്ക് മാറ്റി.
ഹര്‍ജി പരിഗണിക്കവെ, നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ കേസുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പല കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ശിവശങ്കറിനു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത വ്യക്തമാക്കി.
മറുപടി വാദത്തിന് ഇഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്നും ഇതിനായി സമയം വേണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.