തിരുവനന്തപുരം: ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ ഇന്നു റംസാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാടും തമിഴ്നാട് കുളച്ചലിലുമാണു മാസപ്പിറവി കണ്ടത്.
കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്നു റംസാൻ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സംയുക്ത ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി റംസാൻ എന്നിവർ പ്രഖ്യാപിച്ചു.