കൊച്ചി: സംസ്ഥാനത്തെ ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ ചെയ്തു. ഹൈക്കോടതി ജഡ്ജിമാരുടെ കൊളീജിയമാണ് ശിപാര്‍ശ ചെയ്തത്. ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം ഇന്നു പരിഗണിക്കുമെന്നാണ് സൂചന.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വിന്‍സെന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്നേഹലത, തലശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്.
സീനിയോരിറ്റി, തൊഴില്‍പരമായ മികവ് തുടങ്ങിയവ പരിഗണിച്ചശേഷമാണ് കൊളീജിയം പട്ടിക തയാറാക്കിയിട്ടുള്ളത്. ഹൈക്കോടതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകള്‍ കണക്കിലെടുത്താണ് ഇത്രയും പേരുടെ പേരുകള്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്.
രണ്ടുപേരുടെ പേരുകളിലുള്ള വിയോജിപ്പും സുപ്രീംകോടതി കൊളീജിയത്തിനുള്ള റിപ്പോര്‍ട്ടിലുണ്ടാകും. ഒന്നര വര്‍ഷത്തിനു ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേര്‍ന്നത്.