വിയ്യൂര്‍: പാടൂക്കാട് സെന്ററിനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രി ക നാ യ കായികാധ്യാപകൻ മരിച്ചു.
ചിയ്യാരം ഗലീലിക്കു സമീപം വൃന്ദാവന്‍ റോഡില്‍ എലുവത്തിങ്കല്‍ ലിന്സന് മകന് ലിയോണ്‍സ് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് അപകടമുണ്ടായത്. മായന്നൂര്‍ സ്കൂളില്‍ കായികാധ്യാപകനായ ലിയോണ്‍സ് തൃശൂരില്‍ നിന്നു വടക്കാഞ്ചേരിയിലേക്കു പോവുകയായിരുന്നു.
വടക്കാഞ്ചേരിയില്‍നിന്നു തൃശൂരിലേക്കു വരികയായിരുന്ന ലോറിയാണു സ്കൂട്ടറില്‍ ഇടിച്ചത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.റജീനയാണ് അമ്മ. ലിയോ സഹോദരിയാണ്.