കൊച്ചി: കെസിബിസി പ്രോലൈഫ് ദിനാഘോഷം മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് ബസിലിക്ക ഹാളില്‍ നാളെ നടക്കും.
കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയര്മാന് ബിഷപ് ഡോ. പോള്‍ മുല്ലശേരി ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന സ്ഥാപനങ്ങളെയും കുടുംബങ്ങളെയും വ്യക്തികളെയും ആദരിക്കും.
സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതാക, ദീപശിഖ പ്രയാണങ്ങൾക്ക് സ്വീകരണം നല്‍കും. പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍ പതാക ഉയർത്തും. സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ എന്നിവർ പ്രസംഗിക്കും.
വിവിധ വിഷയങ്ങളില്‍ ഡോ. ഫ്രാന്‍സീസ് ജെ. ആറാടൻ, ജോര്‍ജ് എഫ്. സേവ്യർ എന്നിവർ ക്ലാസുകള്‍ നയിക്കും. സാബു ജോസ്, ഫാ. മാത്യു കുഴിവിള, ജെസ്ലിന് ജോ, സജി പായിക്കാട്ടേത്ത്, സുനി ബെന്നി എന്നിവര്‍ പ്രസംഗിക്കും. ചര്‍ച്ചകളും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടാകും.
കേരളത്തിലെ 32 രൂപതകളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ മോന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികൾക്കു നേതൃത്വം നൽകും.