തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 24ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നുവരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിക്കാം. 894 387 3068.