കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ കെ.പി. ദണ്ഡപാണി (79) അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് 2011 മുതല്‍ 2016 വരെ സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ ആയിരുന്നു.
ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണി 2006 മുതല്‍ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം.
1968ലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു തുടങ്ങിയത്. അഡ്വ. എസ്. ഈശ്വര അയ്യരോടൊപ്പമാണു പ്രാക്ടീസ് ആരംഭിച്ചത്. 1972 മുതല്‍ സ്വതന്ത്ര അഭിഭാഷകനായി. തുടര്‍ന്ന് ദണ്ഡപാണി അസോസിയേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി.
1996 ഏപ്രില്‍ 11ന് കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായെങ്കിലും ഗുജറാത്തിലേക്കു സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ച് അഭിഭാഷകവൃത്തിയിലേക്കു തിരിച്ചെത്തി.ഹൈക്കോടതി ലീഗല്‍ സര്‍വീസ് അഥോറിറ്റി കമ്മിറ്റി അംഗമായി സേവനമനുഷ് ഠിച്ചിട്ടുള്ള ദണ്ഡപാണി ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമാണ്.
വി.കെ. പദ്മനാഭന്-എം.കെ. നാരായണി ദമ്പതികളുടെ മകനാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. മക്കള്‍: മിട്ടു, മില്ലു.