ബെന്നി ചിറയില്‍
ചങ്ങനാശേരി: നാല് പതിറ്റാണ്ടിലധികം ഹൃദയബന്ധവും സാരഥ്യവും പുലര്‍ത്തിയിരുന്ന ചങ്ങനാശേരി അതിമെത്രാസന ഭവനത്തോടുള്ള മാര്‍ ജോസഫ് പവ്വത്തിലിന്റെ വിടവാങ്ങല്‍ ഏറെ വികാരഭരിതമായി. വൈദികരും വൈദികവിദ്യാര്‍ഥികളും സന്യാസിനികളും വിശ്വാസസമൂഹവും കണ്ണീരണിഞ്ഞാണ് പിതാവിന് യാത്രാമൊഴി നല്‍കിയത്.. ‘വിടവാങ്ങുന്നേന്‍ നശ്വരമുലകില്‍’ എന്ന വിയോഗഗാനം ബാന്‍ഡ് സെറ്റ് മുഴക്കിയതോടെ അതിമെത്രാസനമന്ദിരം ദുഖസാന്ദ്രമായി.
രാവിലെ ആറിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍നിന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയ മാര്‍ പവ്വത്തിലിന്റെ ഭൗതികശരീരം അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ചങ്ങനാശേരി അരമനയിലെ ചാപ്പലില്‍ എത്തിച്ചു. തുടര്‍ന്ന് പ്രഭാതപ്രാര്‍ഥനയും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും അര്‍പ്പിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശം നല്കി.