മൂവാറ്റുപുഴ: ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന സ്കൂൾ മുറിയിൽ മോഷണം. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാത്രി 10നും 11നും ഇടയിലാണു മോഷണം നടന്നതെന്നു പോലീസ് പറഞ്ഞു.
മേശയിൽ സൂക്ഷിച്ചിരുന്ന ചെറിയ തുക നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റു മോഷണശ്രമങ്ങൾ നടന്നെങ്കിലും ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാരയ്ക്കു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പോലീസും അധ്യാപകരും ചേർന്നുനടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പറുകൾ സീൽ ചെയ്ത നിലയിൽത്തന്നെയാണു കണ്ടെത്തിയത്. കല്ലുകൾകൊണ്ടു വാതിൽ തകർത്താണു മോഷ്ടാവ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിക്കുള്ളിൽ കടന്നത്.
മുറിയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരത്തുനിന്നുള്ള എക്സാമിനേഷൻ ജോയിന്റ് ഡയറക്ടർ സ്ഥലത്തെത്തി സീലിംഗിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തി. മൂവാറ്റുപുഴ പോലീസ് അന്വേഷണം ഊർജിതമാക്കി.