സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ അശ്ലീലകമന്റുകള്‍ ഇടുന്നതു പതിവായി മാറിയിരിക്കുന്നു. അതു സ്ത്രീ സെലിബ്രിറ്റികളാണെങ്കില്‍ പറയുകയേ വേണ്ട, എന്നതാണ് അവസ്ഥ.
നടിമാര്‍ക്കു നല്കുന്ന ഇത്തരം അശ്ലീല കമന്റുകള്‍ക്ക് അവര്‍ നല്കുന്ന മറുപടി പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. അത്തരത്തില്‍ അശ്ലീല കമന്റുമായി രംഗത്ത് വന്ന ഒരാള്‍ക്ക് നടി അനുശ്രി നല്‍കകിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംസാരിക്കാറുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളാണ് അനുശ്രീ. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി നടത്തുന്ന ചോദ്യോത്തര വേളയില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് രസകരവും കൃത്യവുമായ മറുപടിയും താരം നല്‍കാറുണ്ട്.
ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന ചോദ്യോത്തര വേളയിലാണ് പുതിയ സംഭവവികാസം. വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്കികൊണ്ടിരിക്കെയാണ് ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് മോശം കമന്റ് ഉണ്ടായത്.
ഒരു ഹോട്ട് ചിത്രം കാണിക്കാമോ എന്നായിരുന്നു ഇയാള്‍ അനുശ്രിയോട് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തില്‍ ഒട്ടും പ്രകോപിതയാവാതെ, അതേസമയം ചോദിച്ച ആളെ നിരശനാക്കാത്ത ഒരു "ഹോട്ട് ചിത്രം' തന്നെ അനുശ്രി മറുപടിയായി നല്‍കുകയും ചെയ്തു.
ഹോട്ട് ചിത്രം എന്ന് പറയുമ്പോള്‍ മലയാളത്തില്‍ ചൂട് ചിത്രം എന്നാണ് അര്‍ഥം. അത്തരത്തില്‍ ശരിക്കും ചൂടുള്ള ഒരു ചിത്രമായിരുന്നു അനുശ്രി ഹോട്ട് ചിത്രം ചോദിച്ച വ്യക്തിക്ക് നല്‍കിയത്.
ഒരു കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ വച്ചിരിക്കുന്ന ചിത്രമായിരുന്നു അനുശ്രി ഹോട്ട് ചിത്രം ചോദിച്ച വ്യക്തിക്ക് മറുപടിയായി അയച്ച് കൊടുത്തത്.