ആറു കഥകള്‍ ചേര്‍ന്ന "ചെരാതുകള്‍' എന്ന ആന്തോളജി സിനിമ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ് ഫോമുകള്‍ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ മലയാളത്തിന്റെ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്.
ഷാജന് കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചെരാതുകള്‍ ഒരുക്കിയിരിക്കുന്നത്. മറീന മൈക്കിള്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു.
മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആറു ഛായാഗ്രാഹകരും ആറ് എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജോ ജോസഫ് ഉള്‍പ്പെടുന്ന ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു.