നടി പ്രിയങ്ക ചോപ്ര എന്നും തനിക്കു നല്‍കിയിരുന്ന ഒരു ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അർധസഹോദരിയും നടിയുമായ പരിണീതി ചോപ്ര. നമ്മള് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് നമ്മുടെ പിഴവാണെന്നും കാരണം അവര്‍ നമ്മളില്‍ നിന്നു നല്ല പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പ്രിയങ്ക തന്നെ ഉപദേശിച്ചിരുന്നതെന്ന് പരിണീതി പറഞ്ഞു.
അതുകൊണ്ട് വെറുതെ ഒരു സിനിമ ചെയ്യരുതെന്നും എന്തെങ്കിലും ഇന്ററസ്റ്റിംഗ് ആയത് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ആ വാക്കുകളില്‍ കൃത്യമായൊരു ബോധ്യമുണ്ടായിരുന്നുവെന്നും പരിണീതി കൂട്ടിച്ചേർത്തു.
"നിങ്ങളില്‍ നിന്നും പ്രേക്ഷകരും നിരൂപകരുമെല്ലാം നല്ല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നത് ഒരു പ്രിവിലേജാണ്. അത് ചെയ്യാതെ വരുമ്പോഴാണ് അവര്‍ വിമര്‍ശിക്കുന്നത്. നിങ്ങള്‍ക്കെന്താണ് പറ്റിയത്, നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നൊക്കെ പറയുന്നത്.' -പരിണീതി ചോപ്ര പറയുന്നു