ശ്രീനിവാസനും മുകേഷും ഒരുമിച്ച് നിർമിച്ച സിനിമയായിരുന്നു ശ്രീനിവാസന്റെ രചനയിലൊരുങ്ങിയ കഥപറയുമ്പോൾ. മമ്മൂട്ടി നായകനായെത്തിയ ചിത്രം വൻവിജയം നേടി. മറ്റു ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, ചിത്രം നിർമിച്ചത് യാദൃശ്ചികമായാണെന്ന് വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. സിനിമാ നിര്‍മാണ മേഖല തനിക്കോ മുകേഷിനോ താത്പര്യമുളള കാര്യമായിരുന്നില്ലെന്നും മറ്റു രണ്ട് പേര് ചെയ്യാനിരുന്ന സിനിമയായിരുന്നു അതെന്നും ശ്രീനി പറഞ്ഞു.
"മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാര് സിനിമ നിര്മിക്കട്ടെ എന്ന് തീരുമാനിച്ചു.പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് എന്നോട് ചോദിച്ചു. ഇത് നമുക്ക് തന്നെ നിര്‍മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനി സംഭവിക്കുന്നത്.'- ശ്രീനിവാസൻ കൂട്ടിച്ചേർത്തു