അടുത്ത മാസം ആറിനാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. ടോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഗോവയിൽ വച്ചാണ് നടക്കുന്നത്. വിവാഹം സംബന്ധിച്ച വാർത്തകൾ തെലുങ്ക് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണെങ്കിലും ഇപ്പോൾ പരക്കുന്ന പ്രധാന വാർത്ത വിവാഹത്തിനു സാമന്ത ഒരാളെ ക്ഷണിച്ചതിന്റെ പേരിലാണ്.അതു മറ്റാരുമല്ല സിദ്ധാർഥ് തന്നെ.
ഒരു കാലത്ത് സിദ്ധാർഥും സാമന്തയും പ്രണയത്തിലായിരുന്നു എന്ന് വാർത്തയുണ്ടായിരുന്നു. രണ്ടുപേരും ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും അക്കാലത്ത് അത് ഒരു പരസ്യമായ രഹസ്യമായിരുന്നു. മറ്റൊരു മുൻനിര നടിയുമായുള്ള സിദ്ധാർഥിന്റെ ബന്ധം ഈ സ്നേഹത്തെ തകർത്തുവെന്നാണ് ടോളിവുഡ് ഗോസിപ്പു കോളങ്ങളിൽ അന്നു നിറഞ്ഞത്. ബാല്യകാല സുഹൃത്തും ആദ്യത്തെ ഭാര്യയുമായ മേഘ്നയുമായി പിരിഞ്ഞ ശേഷമാണ് സിദ്ധാർഥ് സാമന്തയുമായി അടുത്തത്. അപ്പോൾ തന്നെ ശ്രുതിഹാസൻ, സോഹ അലി ഖാൻ എന്നിവരുമായി സിദ്ധാർഥിന് ബന്ധമുള്ളതായി ഗോസിപ്പുകൾ ഉണ്ടായിരുന്നു.