തിരുവനന്തപുരം: ന്യൂമോണിയ ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി.
വിദഗ്ധ തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടുപോകുന്ന കാര്യത്തിൽ സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേർന്നു തീരുമാനമെടുക്കും.
ആരോഗ്യ നിലയിൽ പുരോഗതി കൈവരിച്ച ഉമ്മൻ ചാണ്ടി ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിച്ചു. ഒൻപതംഗ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. മെഡിക്കൽ ബോർഡ് അംഗങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിവരുന്നു.