കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശി അജികൃഷ്ണന് നല്കിയ ഹര്‍ജിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇതു പരിഹരിക്കാന്‍ നിര്‍ദേശം നല്കി.
മുഖ്യമന്ത്രി, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തുടങ്ങിയവര്‍ക്കെതിരെ സ്വപ്ന സുരേഷടക്കമുള്ള പ്രതികള്‍ വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും ഇഡിയും കസ്റ്റംസും ഇക്കാര്യം അന്വേഷിക്കുന്നില്ലെന്നാണു ഹര്‍ജിയിലെ ആരോപണം.
ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്തിപരമായി കക്ഷി ചേര്‍ത്തത് ഉചിതമല്ലെന്നു പറഞ്ഞ സിംഗിള്‍ ബെഞ്ച് ഈ പിഴവു തിരുത്താന്‍ അനുമതി തേടി അപേക്ഷ നല്കാന് ജനുവരി 31 ന് അജി കൃഷ്ണനു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതിനു പകരം ഹര്ജിക്കാരന് ഭേദഗതി വരുത്തി പുതിയ ഹര്‍ജിയാണ് നല്‍കിയത്. ഇതാണ് ഇന്നലെ ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചില്‍ പരിഗണനയ്ക്കു വന്നത്.
ഹര്‍ജി ഭേദഗതി ചെയ്യാനുള്ള അപേക്ഷയ്ക്കു പകരം പുതിയ ഹര്‍ജി നല്കിയതു സിംഗിള്‍ ബെഞ്ചിലേക്ക് അയച്ച ഹൈക്കോടതി രജിസ്ട്രിക്ക് പിഴവു സംഭവിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് പഴയ ഹര്‍ജി ഭേദഗതി ചെയ്യാന്‍ അനുമതി തേടി ഹര്ജിക്കാരന് അപേക്ഷ നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു.