കൊച്ചി: എംജി സര്‍വകലാശാല യൂണിയന് കലോത്സവം "അനേക’യ്ക്ക് തിരിതെളിഞ്ഞു.
മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മുതിര്‍ന്ന സിനിമ-നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ കലോത്സവം ഉദ്ഘാടനം ചെയ്തു.
എംജി യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ ജിനീഷ രാജന് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ എഴുത്തുകാരന് ബെന്യാമിന്, ജി.ആര്. ഇന്ദുഗോപാല്, ദീപ നിശാന്ത് എന്നിവര്‍ സംസാരിച്ചു.
കലാം വേള്‍ഡ് റിക്കാര്‍ഡ് ജേതാവായ നിമോത്തി കെ. ഏബ്രഹാമിനെ ഉപഹാരം നല്കി ആദരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അര്ജുന് ബാബു, കൊച്ചി കോര്പറേഷന് മേയറും സംഘാടകസമിതി ചെയര്‍മാനുമായ അഡ്വ.എം അനില്‍കുമാര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. ഷാജില ബീവി എന്നിവര്‍ സന്നിഹിതരായിരുന്നു.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ അഞ്ചു ജില്ലകളിലെ 209 കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമാകും. ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം തിരുവാതിരകളി, കേരള നടനം എന്നീ മത്സര ഇനങ്ങള്‍ അരങ്ങേറി. ഇന്ന് മോണോ ആക്ട്, മോഹിനിയാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. മഹാരാജാസ് കോളജ്, ഗവ. ലോ കോളജ്, മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ട് എന്നിങ്ങനെ എട്ടോളം വേദികളിലായാണ് മത്സരങ്ങള്‍.