പുതുക്കാട്: അങ്കമാലി- ഇടപ്പള്ളി ദേശീയപാതയില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനു നിര്‍മാണ കമ്പനി 682.71 കോടി രൂപ പിഴയൊടുക്കി.
ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിവാകുന്നത്. ദേശീയപാതയുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് ദേശീയപാത അഥോറിറ്റിയാണ് കരാര്‍ കമ്പനിയില്‍നിന്നു പിഴയീടാക്കിയത്.
കരാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള പണികള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ നിര്‍ദിഷ്ട സമയപരിധി കഴിഞ്ഞിട്ടും കമ്പനി ചെയ്തു തീര്‍ത്തിട്ടില്ല. നിശ്ചയിച്ച സമയത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ട്.
ചാലക്കുടി അടിപ്പാത, പുതുക്കാട് മേല്‍പാലം, സര്‍വീസ് റോഡുകള്‍ അനുബന്ധ സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇനിയും പൂര്‍ത്തിയായിട്ടില്ല. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ട ടാറിടല്‍ ഇനിയും ബാക്കിയാണ്.
നിര്‍ദേശം നല്കി 180 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാമെന്ന് കരാറില്‍ പറയുന്നു. 2012ല്‍ ടോള്‍പിരിവ് ആരംഭിച്ചതു മുതല്‍ 2022 ഡിസംബര്‍ 31വരെ 1135.29 കോടിരൂപ കമ്പനി പിരിച്ചെടുത്തെന്നും പ്രതിദിനം ശരാശരി 32,000 വാഹനങ്ങള്‍ കടന്നുപോകുന്നുവെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
2028 ജൂണ്‍ മാസം വരെയാണു കരാര്‍. തുടര്‍ച്ചയായി കരാര്‍ലംഘനം നടത്തുന്ന കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കരാറില്‍നിന്നു പുറത്താക്കണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.