കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസിന് പണം നല്കിയ നിര്‍മാതാവിനെയും ഭാര്യയെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
പീഡനക്കേസില്‍ പ്രതിയായ ഇയാളില്‍ നിന്നു ജാമ്യ നടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി 25ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയായ സിനിമാ നിര്‍മാതാവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
കേസിന്റെ സമയത്ത് ഇയാള്‍ ആരില്‍ നിന്നാണ് പലിശയ്ക്ക് പണം വാങ്ങിയത്, എന്നാണ് പണം നല്‍കിയത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സൈബിയുടെയും കക്ഷികളുടെയും ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.
നിര്‍മാതാവില്‍ നിന്നടക്കം പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കും പിന്നീട് പ്രാഥമിക അന്വേഷണം നടത്തിയ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും നല്കിയ മൊഴി.