കോട്ടയം: ഔട്ട്കം ബേസ്ഡ് എഡ്യുക്കേഷനിലെ നൂതന പ്രവണതകൾ ചർച്ച ചെയ്യുന്നതിന് എംജി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രാജ്യാന്തര സമ്മേളനം 10 മുതൽ 12 വരെ നടക്കും. യുജിസി സ്ട്രൈഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈസ്ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിക്കും.
ഏകോപനം നിർവഹിക്കുന്നത് സ്ട്രൈഡ് കോ ഓർഡിനേറ്റർ പ്രഫ. അഭിലാഷ് ബാബുവാണ്. റഷ്യ, ഒമാൻ, യുകെ, ഇസ്രായേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പ്രഭാഷണം നടത്തും.
ഏകോപനം നിർവഹിക്കുന്നത് സ്ട്രൈഡ് കോ ഓർഡിനേറ്റർ പ്രഫ. അഭിലാഷ് ബാബുവാണ്. റഷ്യ, ഒമാൻ, യുകെ, ഇസ്രായേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പ്രഭാഷണം നടത്തും.