കോട്ടയം: പരിവര്‍ത്തന ക്രൈസ്തവ ശിപാര്‍ശിത വിഭാഗ കോര്പറേഷന് 20 കോടി രൂപ ബജറ്റില്‍ വകയിരുത്തണമെന്ന് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
30 ലക്ഷം വരുന്ന ദളിത് ക്രൈസ്തവരുടെയും ഒമ്പതു വിഭാഗത്തില്‍പ്പെട്ട ശിപാര്‍ശിത വിഭാഗക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കോര്പറേഷന് ആറുകോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ തുകയില്‍നിന്ന് ജീവനക്കാരുടെ ശമ്പളത്തിനും ചെയര്മാന്, എംഡി തുടങ്ങിയവരുടെ അലവന്‍സിനുമായി ഒന്നര കോടി രൂപയോളം പ്രതിവര്‍ഷം ചെലവാകും. ബാക്കി വരുന്ന തുകയാണ് ഈ ജനസമൂഹത്തിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ കിട്ടുന്നത്.
മൂന്നു വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന പ്രോത്സാഹനം കോര്പറേഷന് നല്‍കുന്നില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു.