കൊച്ചി: പാതയോരങ്ങളിലും പൊതുവഴികളിലും കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും വയ്ക്കുന്നതു ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കാനായി മാറ്റി.
നേരത്തേ ഹര്‍ജികളില്‍ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചവര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് തദ്ദേശഭരണ വകുപ്പു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു സര്‍ക്കാര്‍ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ 14നു പരിഗണിക്കാന്‍ മാറ്റിയത്. ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.