കോഴിക്കോട്: സ്ത്രീയിൽനിന്നു ട്രാൻസ്മെൻ ആയി രൂപമാറ്റം വരുത്തിയ സഹദിനു കുഞ്ഞ് പിറന്നു. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്. സന്തോഷവാർത്ത പങ്കിട്ടുകൊണ്ട് ട്രാൻസ് ആക്ടിവിസ്റ്റായ ശീതൾ ശ്യാം ‘ആ കുഞ്ഞു പിറന്നു’ എന്ന് ഫേസ്ബുക്കിൽ കുറിച്ചു.
സഹദിന്റെ പങ്കാളിയായ സിയപവൽ ആശുപത്രിയിൽ ഒപ്പമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെ ഇരുവരും രാജ്യത്തെ ട്രാൻസ് ജെൻഡർ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി.
സിയപവൽ കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ചതോടെയാണ് സഹദ് ഗർഭിണിയായ വിവരം പുറംലോകമറിഞ്ഞത്.