നീലേശ്വരം: പീഡനത്തിനിരയായ വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആംബുലന്‍സ് ഡ്രൈവര്‍ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ എബിനെ(28)തിരേ കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് കേസെടുത്തിരുന്നു.
നിരവധി തവണ പീഡനത്തിനിരയായ വിദ്യാര്‍ഥിനി രണ്ടു ദിവസം മുമ്പ് അരയിപുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചതോടെയാണു പീഡനവിവരം അറിയുന്നത്.
വിദ്യാര്‍ഥിനിയെ കൗണ്‍സലിംഗ് വിധേയയാക്കിയിരുന്നു. ഇതോടെ പരാതി നല്‍കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പെണ്‍കുട്ടിയില്‍നിന്നു കോടതി രഹസ്യമൊഴിയുമെടുത്തു. അതിനിടെയാണു യുവാവ് ഒളിവില്‍ പോയത്.