തിരുവനന്തപുരം: വിദ്യാർഥികളിൽ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാരിന്റെ ബൃഹത് പരിപാടിയായ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈഐപി) ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സർക്കാർ വകുപ്പുകളുടെ ശില്പശാലകൾക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷനായ ചടങ്ങിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം നിർവഹിച്ചു.
ഡെവലപ്പ്മെന്റ്, സർവീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ദ്വിദിന ശില്പശാലയിൽ പങ്കെടുക്കുന്നത്. കൃഷി, മൃഗപരിപാലനം, ഊർജം, സാമൂഹ്യനീതി, വനിതാ ശിശു വികസനം തുടങ്ങിയ യഥാർഥ ജീവിത പ്രശ്നങ്ങൾ കണ്ടെത്തി നിർവചിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ക്യൂറേറ്റ് ചെയ്ത ശേഷം വൈഐപിയിൽ പ്രശ്നപരിഹാരത്തിന് ആശയങ്ങൾ സമർപ്പിക്കാൻ വേണ്ടി വിദ്യാർഥികൾക്ക് ഫാക്കൽറ്റിയുടെ സഹായത്തോടെ ലഭ്യമാക്കും.
കെ ഡിസ്ക്കിന്റെ പാർട്ണർ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐസിടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളും ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് https://yip.ker ala.gov.in/ സന്ദർശിക്കുക.