തിരുവനന്തപുരം: പ്രതിമാസം 50 മുതൽ 550 രൂപവരെ ഭീമമായ വർധനയോടെ വെള്ളക്കരം പുതുക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ,ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകുന്നതു തുടരും. ഇതുൾപ്പെടെ വിവിധ സ്ലാബുകളിലെ പുതുക്കിയ കുടിവെള്ള നിരക്കുകൾ പ്രഖ്യാപിച്ചു.
5000 ലിറ്റർ വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾ മിനിമം ബിൽ തുകയായ 72.05 രൂപ ഒരു മാസം നൽകണം. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ അഥോറിറ്റി ബില്ലുകൾ നൽകുന്നത്. അതിനാൽ ബിൽ തുക ഇതിന്റെ ഇരട്ടിയായിരിക്കും. പുതുക്കിയ നിരക്ക് കഴിഞ്ഞ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നു.