പാലാ: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയില്‍ പാലാ ചാവറ പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥി ആഷിക് സ്റ്റെനി കേരളത്തില്‍ ഒന്നാമത്. എന്‍ടിഎ സ്കോര്‍ 100 നേടിയാണ് ആഷിക് ഒന്നാമനായത്. 860064 പേരാണ് പരീക്ഷ ആദ്യ സെഷന് പരീക്ഷ എഴുതിയത്.
പാലാ ഭരണങ്ങാനം വടക്കേചിറയത്ത് വീട്ടില്‍ അധ്യാപക ദമ്പതികളായ സ്റ്റെനി ജെയിംസിന്റെയും ബിനു സ്റ്റെനിയുടെയും മകനാണ് ആഷിക്. സഹോദരന് അഖില്‍ സ്റ്റെനി പത്താംക്ലാസ് വിദ്യാഥിയാണ്. മികച്ച വിജയം നേടിയ ആഷികിനെ ചാവറ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് അഭിനന്ദിച്ചു.