തിരുവനന്തപുരം: കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മോൻസ് ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കാലിത്തീറ്റ ഗുണനിലവാര പരിശോധനയ്ക്ക് കർശന സംവിധാനമുണ്ടാക്കും. കാലിത്തീറ്റയിൽ നിന്നുണ്ടായ വിഷബാധയേറ്റ് ഇതുവരെ 657 പശുക്കൾക്ക് രോഗബാധയുണ്ടായി. എട്ടു പശുക്കൾ ചത്തു. പോലീസ് കേസെടുക്കുകയും കാലിത്തീറ്റ സാന്പിളുകൾ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.