തിരുവനന്തപുരം: ശബരിമലയിലെ അരവണ നിർമാണത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭ്യമായാൽ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അരവണ നിർമാണത്തിനായുള്ള സാധനങ്ങൾ ഭക്ഷ്യയോഗ്യമാണെന്നു പരിശോധനകളിലൂടെ ഉറപ്പുവരുത്തിയശേഷം മാത്രമാണു ശബരിമലയിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.