തിരുവനന്തപുരം : സർക്കാരിന്റെ ബജറ്റിലെ നികുതി വർധനവിൽ പ്രതിഷേധിച്ചു യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്.
ഇന്ധന സെസ് അടക്കമുള്ള ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഈ മാസം 13നു വൈകുന്നേരം നാലു മുതൽ 14നു രാവിലെ 10വരെ രാപകൽ സമരം സംഘടിപ്പിക്കുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചുമാണു രാപ്പകൽ സമരം.