കോഴിക്കോട്: ക്രൂരമായ കൊലപാതക പരമ്പരയാല്‍ കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസില്‍ ഫോറന്‍സിക് പരിശോധനാഫലം അന്വേഷണ പുരോഗതിയെ ബാധിക്കുമോ എന്ന് സംശയം. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം.
കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട ആറു പേരില്‍ അന്നമ്മ തോമസിനെ ഡോഗ്കില്‍ എന്ന വിഷം നല്‍കിയും മറ്റുള്ളവരെ സയനൈഡ് നല്‍കിയും ജോളി കൊലപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. ഫോറന്‍സിക് പരിശോധനാഫലം ചൂണ്ടിക്കാട്ടി കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്യും. വിഷാംശം കണ്ടെത്താന്‍ കഴിയാതിരുന്നത് കാലപ്പഴക്കത്താല്‍ സ്വാഭാവികമായി സംഭവിച്ചതാണെന്ന വാദമാവും അന്വേഷണ സംഘം മുന്നോട്ടുവെക്കുക.
കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്ഫൈന് എന്നിവരുടെ മൃതദേഹ സാംപിളുകളാണ് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചത്. പരിശോധനാഫലം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ കൂടത്തായിയില്‍ കൊല്ലപ്പെട്ട ആറു പേരില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മറ്റ് അഞ്ച് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 2020 ജനുവരിയില്‍ കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ചെങ്കിലും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മൃതദേഹ സാംപിളില്‍ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്നാണ് ബാക്കി നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം, ഫലം അന്വേഷണസംഘത്തിനുള്ള തിരിച്ചടിയല്ലെന്നാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കെ.ജി. സൈമണ്‍ പറഞ്ഞത്. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണിതെന്നും ഈ നാലുപേരുടെയും മരണം സംബന്ധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പാനല്‍ നല്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.