തിരുവനന്തപുരം: ആദിവാസി ഗോത്ര ജനവിഭാഗങ്ങൾക്ക് വനാവകാശ നിയമത്തിലൂടെ നൽകിയ സംരക്ഷണം കടലാവകാശനിയമ നിർമാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്കും നൽകണമെന്ന് കേരളാ കോണ്ഗ്രസ്- എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് .
വനിതാ കോണ്ഗ്രസ്- എം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി കടലിനെയും കടൽത്തീരത്തെയും മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. വിവിധ കാരണങ്ങളാൽ വലിയ ജീവിതപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന ബ്ലൂ ഇക്കോണമി പോളിസി നടപ്പിലായാൽ മത്സ്യത്തൊഴിലാളികൾ വലിയ തോതിൽ നിലനിൽപ്പ് ഭീഷണി നേരിടേണ്ടിവരും.
വിവിധതരം നിയമങ്ങൾ തീരദേശത്ത് നിലനിൽക്കുന്നതിനാൽ ഭവനനാശമുണ്ടായാൽ കടൽതീരത്ത് പകരം വീട് നിർമിക്കാൻ പലവിധ തടസങ്ങളും തീരദേശവാസികൾ നേരിടുന്നു. മത്സ്യബന്ധനത്തിനും കടൽത്തീരവാസത്തിനും നിയമപരമായ അവകാശം നൽകി മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകിയാൽ ആ സമൂഹം ഇന്ന് നേരിടുന്ന ഭീഷണികൾക്ക് വലിയ തോതിൽ പരിഹാരമാകുമെന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി. കടലാവകാശനിയമം നടപ്പാക്കണമെന്ന് ആദ്യമായി ആവശ്യം ഉന്നയിച്ചത് കേരളാ കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ്, പ്രിയാ സുരേഷ്, സഹായദാസൻ നാടാർ, മാലേത്ത് പ്രതാപചന്ദ്രൻ, കെ.ജെ. ജസ്റ്റിൻ, അഗസ്റ്റിൻ ജോണ്, അഡ്വ. കെ. വാണി, അഡ്വ. കെ.ആർ. പുഷ്പ, ബി. സിന്ധു, സഞ്ജന ജയലാൽ തുടങ്ങിയവർ പ്രസംഗിച്ചു.