ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന് മാര്‍ മാത്യു കാവുകാട്ട് പുണ്യജീവിതത്തിന്റെ ഉദാത്തമാതൃകയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവദാസന് മാര്‍ കാവുകാട്ടിന്റെ നാമധേയത്തിലുള്ള മ്യൂസിയവും നാമകരണ നടപടികളുടെ കേന്ദ്രവുമായ മന്ദിരത്തിന്റെ ആശിര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. സെന്റ് മേരീസ് മെത്രാപ്പോലീത്തന്പള്ളിയുടെ കവാടത്തോടു ചേര്‍ന്നാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്.
അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത്, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കത്തീഡ്രല്‍ കോ-വികാരി ഫാ.ടോബിന് പുളിക്കാശേരി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഫാ. അലന് വെട്ടുകുഴി, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.