തിരുവനന്തപുരം: യുവാക്കളിലൂടെ ഇന്ത്യയെ നൈപുണ്യ വികസത്തിന്റെ തലസ്ഥാനമാക്കി മാറ്റുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നെതന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ലോകത്തെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന കാര്യം ലോകരാജ്യങ്ങൾ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഡുപ്പി മാദ്ധ്വാ ബ്രാഹ്മണസഭ സംസ്ഥാന സമ്മേളനത്തിൽ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുവജന വിഭാഗം രക്ഷാധികാരി ഡോ. എം. യോഗേഷ് അധ്യക്ഷനായി. സംഘടനയുടെ മുൻ അധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. മാദ്ധ്വ തുളു ബ്രാഹ്മണ സമാജം തിരുവനന്തപുരം രക്ഷാധികാരി എൽ.ആർ. പോറ്റി മുഖ്യ പ്രഭാഷണം നടത്തി.