കോഴിക്കോട്: നാടിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി. മാത്യുവിന്റെ പ്രസ്താവനക്കെതിരേ മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രകോപനപരമായ വാക്കുകളാണ് സി.പി. മാത്യു പറഞ്ഞത്. ഇടുക്കിയിലെ സവിശേഷത മനസിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ.
സർക്കാറിന് നിയവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രസ്താവന നടത്തിയത് കാര്യങ്ങൾ മനസിലാക്കാതെയല്ല. ഇടതുപക്ഷ സർക്കാറിനെതിരേ ജനവികാരം ഉയർത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.