ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനുമായ ടി.പി. ഗജേന്ദ്രൻ (68)അന്തരിച്ചു. നൂറിലധികം സിനിമകളിൽ ഹാസ്യനടനായി വേഷമിട്ട താരമാണ് ഗജേന്ദ്രൻ. വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനുപിന്നാലെ ചികിത്സയിലിരുന്ന ഗജേന്ദ്രനെ കഴിഞ്ഞദിവസമാണു വടപളനിയിലെ വസതിയിലെത്തിച്ചത്.
വിസുവും കെ.ആർ. വിജയയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച 1988ൽ പുറത്തിറങ്ങിയ വീടു മനൈവി മക്കൾ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 15 സിനിമകൾ സംവിധാനം ചെയ്ത ഗജേന്ദ്രൻ നടൻ പ്രഭുവിനെ നായകനാക്കി സംവിധാനം ചെയ്ത ബജറ്റ് പദ്മനാഭൻ, മിഡിൽക്ലാസ് മാധവൻ എന്നീ സിനിമകൾ വൻ ഹിറ്റായി.