ന്യൂഡൽഹി: പൂനെ-നാസിക് അതിവേഗ റെയിൽ പദ്ധതിക്കു റെയിൽവേമന്ത്രാലയം പ്രാഥമികാനുമതി ലഭിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ സാങ്കേതികവശങ്ങൾ മഹാരാഷ്ട്രയിൽ നിന്നുള്ള ഉന്നതസംഘവും റെയിൽവേമന്ത്രാലയവും തമ്മിൽ ചർച്ചചെയ്യും. ഇതിനുശേഷം കേന്ദ്രസർക്കാരിന്റെ അന്തിമാനുമതിക്കായി സമർപ്പിക്കും-ഉപമുഖ്യമന്ത്രി വ്യക്തമാക്കി.