തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. സിസാ തോമസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ച സിൻഡിക്കറ്റ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്നു ഗവർണറുടെ നിർദേശം.
സർവകലാശാലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ ഇത്തരം നിർദേശങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നു വിസിക്ക് ഗവർണർ നിർദേശം നൽകി.
സർവകലാശാലയിലെ ഏത് സമിതിയുടെയും തീരുമാനം ആക്ടിനോ സ്റ്റാറ്റ്യൂട്ടിനോ റെഗുലേഷനുകൾക്കോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് വിസിയുടെ ചുമതലയാണ്.
വിസിയെ നിരീക്ഷിക്കാനുള്ള ഉപസമിതി സർവകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഗവർണറുടെ നടപടി.