കൂത്തുപറമ്പ്: രണ്ടു വയസുള്ള കുട്ടി വീടിനോടു ചേർന്നുള്ള വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. ചെറുവാഞ്ചേരി മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയിൽ ഹൗസിൽ മനോഹരൻ -സിന്ധു ദമ്പതികളുടെ ഏകമകൾ അവനിക യാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്ന് വെള്ളം ശേഖരിക്കാനായി നിർമിച്ച കുഴിയിലെ വെള്ളത്തിൽ വീഴുകയായിരുന്നു.
അവശനിലയിലായ കുട്ടിയെ ആദ്യം ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.