വെച്ചൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ കാൽവഴുതി കായലിൽവീണ് മുങ്ങിമരിച്ചു. കുടവെച്ചൂർ പള്ളിക്കു സമീപം മുളക്കിയിൽ ഉണ്ണി-നവീന ദമ്പതികളുടെ മകൻ അലോക് ശിവ (രണ്ടു വയസ്) യാണ് ഇന്നലെ വൈകുന്നേരം 6.15നു മുങ്ങിമരിച്ചത്.
പിതാവ് ഉണ്ണി ഇരുചക്രവാഹന വർക്ക്ഷോപ്പിലും മാതാവ് നവീന പോസ്റ്റ്ഓഫീസിലും ജോലിക്കുപോയതിനാൽ കുഞ്ഞ് മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു. കായലോരത്തുള്ള വീട്ടുമുറ്റത്ത് കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സന്ധ്യക്ക് വിളക്കുകൊളുത്തുന്നതിനായി മുത്തച്ഛനും മുത്തശിയും നിലവിളക്കും തീപ്പെട്ടിയും എടുക്കാനായി വീടിനകത്തുകയറിയ സമയത്ത് കുഞ്ഞ് സമീപത്തെ വീട്ടിലൂടെ നടന്നുപോയി കായലിലേക്ക് വീഴുകയായിരുന്നു.
പോള പായൽ മൂടിയ കായലിൽ 15 മിനിറ്റോളം തെരച്ചിൽ നടത്തിയാണ് കുഞ്ഞിനെ കണ്ടെത്തിയത്.