കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ഇന്നലെ രാവിലെ 8.30ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു.
ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിന്റെ കൂടി സാഹചര്യത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. സര്‍ക്കാര്‍ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ വൈകിട്ടാണ് എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയത്.