കോട്ടയം: കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. മാണി സി. കാപ്പന്റ നേതൃത്വത്തിൽ രൂപീകരിച്ച ഡിസികെയ്ക്ക് ആണ് കേരള ഡെമോക്രാറ്റിക് പാർട്ടിയെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പേര് നൽകിയിരിക്കുന്നത്. നിയമസഭയിൽ സ്വതന്ത്രാംഗമായ മാണി സി. കാപ്പൻ ഇപ്പോൾ പാർട്ടിയംഗമല്ല. പാർട്ടിയുമായി സഹകരിക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് രണ്ടു സീറ്റ് നൽകിയിരുന്നതായും രക്ഷാധികാരി സുൾഫിക്കർ മയൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് സലിം പി. മാത്യു, സംഘടനാ ചുമതലയുള്ള സെക്രട്ടറി സാജു എം. ഫിലിപ്പ്, വൈസ് പ്രസിഡന്റ് കടകംപള്ളി സുകു, കോട്ടയം ജില്ലാപ്രസിഡന്റ് നീണ്ടൂർ പ്രകാശ് എന്നിവരും പങ്കെടുത്തു.