കോഴഞ്ചേരി: എറണാകുളം കുന്പളം ടോൾ പ്ലാസായ്ക്കു സമീപം ട്രക്കിനടിയിലേക്കു കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഹോട്ടൽ ഉടമ മരിച്ചു. കോഴഞ്ചേരി സീയോൺ ഹോട്ടൽ ഉടമ ആലപ്പുഴ കളത്തിൽ പ്രക്കാടൻ സീയോൺ കെ.ജി. ജോർജാണ് (ബാബു) മരിച്ചത്. ഭാര്യ: നാൻസി. മകൾ: നീനു. മരുമകൻ: അലോഷ്യസ്.