തിരുവനന്തപുരം: വിദേശ മദ്യത്തിനു വീണ്ടും വില ഉയർത്താൻ ബജറ്റ് നിർദേശം. 20 രൂപ മുതൽ 20 രൂപ വരെ സാമൂഹിക സുരക്ഷാ സെസ് ഇനത്തിൽ അധികമായി ഏർപ്പെടുത്തുമെന്നാണു പ്രഖ്യാപനം. ഇതുവഴി സംസ്ഥാനത്തിന് 400 കോടി രൂപ അധികമായി ലഭിക്കുമെന്നാണു പ്രതീക്ഷ.
500 രൂപ മുതൽ 999 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ഒരു കുപ്പിയ്ക്ക് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള മദ്യത്തിന് കുപ്പിയ്ക്ക് 40 രൂപയും സാമൂഹിക സുരക്ഷാ സെസ് ആയി ഈടാക്കാനാണു നിർദേശം. വർധന ഏപ്രിൽ ഒന്നു മുതൽ നടപ്പിൽ വരും.