തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക വികസന പാക്കേജുകൾക്ക് കഴിഞ്ഞ ബജറ്റിലെ അതേ തുക ഇക്കുറിയും. ഇടുക്കി, വയനാട്, കാസർഗോഡ് വികസന പാക്കേജുകൾക്ക് കഴിഞ്ഞ വർഷം അനുവദിച്ചത് 75 കോടി രൂപ വീതമായിരുന്നു. ഈ ബജറ്റിലും അതേ തുക തന്നെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമല മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം 30 കോടി അനുവദിച്ചു. അതേ തുക തന്നെയാണ് ഇത്തവണയും അനുവദിച്ചത്.