തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് സംസ്ഥാന ബജറ്റെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരള ജനത അനുഭവിക്കുന്ന പ്രശ്നങ്ങളേയും ഭാവി വികസനത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതാണു ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സൃഷ്ടിക്ക് അടിത്തറയിടുന്നത്: ഇ.പി. ജയരാജൻ
തിരുവനന്തപുരം : നവകേരള സൃഷ്ടിക്ക് അടിത്തറയിടുന്നതാണു സംസ്ഥാന ബജറ്റെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ. അടിസ്ഥാനമേഖലയുടെ വികസനത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും സാമൂഹ്യ സുരക്ഷയ്ക്കും ഉതകുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കാർഷികമേഖലയ്ക്കു പ്രതീക്ഷ: യൂത്ത് ഫ്രണ്ട്-എം
കൊച്ചി: സംസ്ഥാന ബജറ്റ് കാർഷിക മേഖലയ്ക്കും യുവജനങ്ങൾക്കും വിദ്യഭ്യാസ മേഖലയ്ക്കും ഗുണകരമാകുന്ന ബജറ്റാണെന്ന് കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു. വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരം നൽകാനുമുള്ള തുക 50 കോടിയായി ഉയർത്തിയതും റബർ, നെല്ല്, നാളികേരം, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചതും കർഷകർക്ക് ആശ്വാസകരമാണ്. വിദ്യാഭാസ-ആരോഗ്യ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നും റോണി അഭിപ്രായപ്പെട്ടു.