കൊച്ചി: വിസി സ്ഥാനത്തുനിന്നു പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ നോട്ടീസ് നല്‍കിയതിനെതിരേ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് സതീഷ് നൈനാന് പിന്മാറി. മറ്റൊരു ബെഞ്ച് അടുത്തദിവസം ഈ ഹര്‍ജികള്‍ പരിഗണിക്കും.