കൊച്ചി: ന്യൂനപക്ഷക്ഷേമവകുപ്പു മുഖ്യമന്ത്രി ഒഴിഞ്ഞ നടപടി ക്രൈസ്തവ സമുദായങ്ങളെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും ഒരു സമുദായം തന്നെ വര്‍ഷങ്ങളായി ഒരേ വകുപ്പു കൈകാര്യം ചെയ്യുന്ന നിലപാട് കേരളത്തിന്റെ മതേതര പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നും സീറോ മലബാര്‍ അല്മായ ഫോറം. ക്രൈസ്തവര്‍ നേരിടുന്ന പല വിഷയങ്ങളിലും സംയമനം പാലിച്ചതു നിസംഗതയും നിഷ്ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോടു എന്തുമാകാം എന്ന അവസ്ഥ ഇനിയും അനുവദിക്കാനാകില്ല.
രണ്ടുമുന്നണികളുടെയും സര്‍ക്കാരുകളില്‍ ന്യൂനപക്ഷക്ഷേമവകുപ്പു ഭരിച്ചത് ഒരേ മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയാണെന്നതു പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഈ വകുപ്പ് ഇപ്പോള്‍ സമ്മര്‍ദതന്ത്രങ്ങളുടെ ഫലമായി വി. അബ്ദുറഹിമാനെ ഏല്പിച്ചിരിക്കുന്നു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ മാര്‍ച്ചില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷമായ ക്രൈസ്തവരെ വിശ്വാസത്തിലെടുത്തു മുന്പോട്ടുപോകാന് സര്‍ക്കാര്‍ തയാറാകണമെന്നു സീറോമലബാര്‍ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.