കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ യൂട്യൂബ് ചാനല്‍ വഴി ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെത്തുടര്ന്ന് കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു.
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍ നിന്ന് വന്‍തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ.എം. ഷാജഹാന് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യനടപടിയെടുക്കുകയായിരുന്നു. അതേസമയം ഇന്നലെ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നു പിന്മാറി.