തിരുവനന്തപുരം: കണ്ണൂർ സ്പോർട്സ് ഡിവിഷനും തിരുവനന്തപുരം ജി.വിരാജാ സ്കൂളും വികസിപ്പിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ വകയിരുത്തി. തൃശൂർ കുന്നംകുളം സർക്കാർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച സ്പോർട്സ് വിഭാഗത്തിന് ഹോസ്റ്റൽ, മെസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് 3.60 കോടിയും കേരളാ സ്പോർട്സ് കൗണ്‍സിലിന് 35.90 കോടിയും സംസ്ഥാന യുവജനക്ഷേമബോർഡിന് 18.95 കോടിയുമാണ് ബജറ്റ് വിഹിതം.